സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല: ശശി തരൂർ

Thursday 12 January 2023 11:03 PM IST

കോഴിക്കോട്: താൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രവർത്തിക്കാൻ തയ്യാറാവുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും ശശി തരൂർ എം.പി. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും ശ്രീകണ്ഠേശ്വര ക്ഷേത്ര ദർശനത്തിനുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പഴയതുപോലെ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താൻ കഴിയും. പര്യടനമല്ല ഇപ്പോൾ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.