ഹരിതരത്ന പുരസ്കാരം 16 ന് നൽകും

Friday 13 January 2023 12:02 AM IST
award

കൊടിയത്തൂർ: പൊതുപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ചെറുവാടി ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ നൽകുന്ന ഹരിതരത്ന പുരസ്കാരം യു.അബ്ദുല്ല ഫാറൂഖിക്ക് 16 ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നൽകും. ഡോ.എം.കെ .മുനീർ ചെയർമാനും കമാൽവരദൂർ, ഷാബൂസ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് യു.എ.ഇ. കെ.എം.സി.സി വർക്കിംഗ് പ്രസിഡന്റും മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ യു.അബ്ദുല്ല ഫാറൂഖിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. വൈകീട്ട് 7 മണിക്ക് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ.എം.കെ.മുനീർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ സംബന്ധിക്കും.