ആയുർവേദ ആശുപത്രി പ്രവർത്തനമാരംഭിച്ചു
Friday 13 January 2023 12:04 AM IST
നരിപ്പറ്റ: ഗവ. ആയുർവേദ ഡിസ്പെൻസറി താത്കാലികമായി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കൈവേലിയിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. ബീന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ.മൻസൂർ കെ.എം മുഖ്യാതിഥിയായി. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ടോം സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.സജിത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഗവ.ആയുർവേദ ഡിസ്പെൻസറി മരുതോങ്കര മെഡിക്കൽ ഓഫീസർ ഡോ.സുഗേഷ് കുമാർ, വിവിധ രാഷ്ടീയ പാർടി പ്രതിനിധികൾ, എം.എംസി മെമ്പർമാർ , ജനപ്രതിനിധികൾ പങ്കെടുത്തു.ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് കൈവേലി ടൗണിൽ 47 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്.