ജില്ലാ ജയിലിൽ വെച്ചൂർ പശു എത്തി
Friday 13 January 2023 12:15 AM IST
തൃക്കാക്കര: അന്യംനിന്നു പോകുന്ന നാടൻ പശു ഇനങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലാ ജയിലിൽ രണ്ടു വെച്ചൂർ പശുക്കളെ എത്തിച്ചു. കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷനും നബാർഡും ചേർന്ന് ധനസഹായം നൽകിയാണ് പശുക്കളെ എത്തിച്ചത്. ഇവയ്ക്കായി ജയിലിൽ തീറ്റപ്പുൽ കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ അജീഷ് ബാലു നിർവഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് അഖിൽ എസ്. നായർ, സിബി അജിത്, ഡോ. സ്മിത, ഒ.ജെ തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് ശാസ്ത്രീയ കന്നുകാലി പരിപാലനം എന്ന വിഷയത്തിൽ ജയിലിലെ അന്തേവാസികൾക്ക് ഡോ. സ്മിത ക്ലാസെടുത്തു.