ബിനാലെയിൽ ചെഗുവേരയുടെ കൊച്ചുമകളും
Friday 13 January 2023 12:15 AM IST
കൊച്ചി: കൊച്ചി ബിനാലെയിൽ അതിഥിയായി വിപ്ലവനായകൻ ചെഗുവേരയുടെ കൊച്ചുമകൾ പ്രൊഫ. എസ്തഫാനിയ ഗുവേര എത്തി. ചെ ഗുവേരയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. അലൈഡ ഗുവേരയുടെ മകളാണ് എസ്തഫാനിയ.
ജന്മനാടുപോലെ തനിക്ക് പ്രിയപ്പെട്ടതാണ് ഇന്ത്യയെന്നും ഇവിടത്തെ കലാസൃഷ്ടികൾ പ്രിയപ്പെട്ടതാണെന്നും എസ്തഫാനിയ പറഞ്ഞു.
അത്യാകർഷകവും ഉജ്ജ്വലവുമായ കലാപ്രദർശനമാണ് ബിനാലെയെന്ന് ചെന്നൈയിലെ ആസ്‌ട്രേലിയൻ കോൺസൽ ജനറൽ സാറ കിർലെവ് അഭിപ്രായപ്പെട്ടു. ക്രമരാഹിത്യങ്ങൾക്കെതിരെ പ്രതികരിക്കുന്ന ആവിഷ്‌കാരങ്ങൾ ചിന്തോദ്ദീപകമാണെന്നും അവർ പറഞ്ഞു. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ മകൾ ഷഫീന അഹമ്മദും ഇന്നലെ ബിനാലെ കാണാനെത്തി.