കുന്നുമ്മൽ പഞ്ചായത്ത് തൊഴിൽ സഭ

Friday 13 January 2023 12:18 AM IST
പ്രസിഡണ്ട് വി.കെ റീത്ത ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: തൊഴിൽ സംരംഭക സാദ്ധ്യതകളും തൊഴിൽ പരിശീലന സാദ്ധ്യതകളും തൊഴിലന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് തൊഴിൽസഭ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനംചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ.ടി.ടി വത്സൻ ആമുഖ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. സി.പി.സജിത, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഹേമ മോഹൻ, നവ്യ എൻ, ഷിബിൻ,എം, നസീറ കെ. പി, റിൻസി.ആർ.കെ, കില റിസോഴ്സ് പേഴ്സൺമാരായ രാജേന്ദ്രൻ, സി.പി.ശശി വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലെ പ്രമുഖ സരംഭകർ തൊഴിൽ സഭയിൽ ക്ലാസു കൾ നൽകി. സംരംഭക ക്ലബുകൾ, തൊഴിലന്വേഷകരുടെ ക്ലബുകൾ തൊഴിൽകൂട്ടായ്മകൾ എന്നിവ തൊഴിൽസഭ യിൽ രൂപീകരിച്ചു.