സി.എ വിദ്യാർത്ഥി സമ്മേളനം
Friday 13 January 2023 12:14 AM IST
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ കൊച്ചി ഘടകം സംഘടിപ്പിച്ച സി.എ. സ്റ്റുഡന്റ്സ് സമ്മേളനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.
ഐ.സി.എ.ഐ കേന്ദ്ര കമ്മിറ്റി അംഗം സുശീൽ കുമാർ ഗോയൽ, കേന്ദ്ര കമ്മിറ്റി അംഗം കോത്ത എ. ശ്രീനിവാസ്, എറണാകുളം ബ്രാഞ്ച് ചെയർമാൻ കെ.വി. ജോസ്, മുൻ കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലിൽ, എറണാകുളം ബ്രാഞ്ച് സി.എ വിദ്യാർത്ഥി അസോസിയേഷൻ (സി കാസ) ചെയർമാൻ ജി. സുരേഷ്, പൂർണേന്ദു എം. നായർ എന്നിവർ സംസാരിച്ചു.