യുവജന കമ്മിഷൻ: ശമ്പള ചെലവ് 6.15 കോടി

Friday 13 January 2023 4:18 AM IST

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന് കഴിഞ്ഞ ആറു വർഷത്തിനിടെ ശമ്പളയിനത്തിൽ മാത്രം ചെലവായത് 6.15 കോടി രൂപ. കമ്മിഷൻ അദ്ധ്യക്ഷയുൾപ്പെടെ 11 സ്റ്റാഫുകൾക്ക് ശമ്പളം നൽകിയതിന്റെ ബഡ്ജറ്റ് രേഖകളും പുറത്തുവന്നു.

2016-17ൽ 87 ലക്ഷം, 2017-18ൽ 92.54 ലക്ഷം, 2018-19 ൽ 96.06 ലക്ഷം, 2019-20ൽ 84.52 ലക്ഷം, 2020-21ൽ 84.06 ലക്ഷം, 2021-22ൽ 95.08 ലക്ഷം എന്നിങ്ങനെയാണ് ശമ്പള ചെലവ്. 2022-23ൽ ശമ്പളത്തിനായി ബഡ്ജറ്റിൽ നിക്കിവച്ചിരിക്കുന്നത് 76.06 ലക്ഷമാണ്. കമ്മിഷൻ അദ്ധ്യക്ഷയായ ചിന്ത ജെറോമിന് 2020 വരെ ശമ്പളമായി നൽകിയത് 37, 27, 200 രൂപയാണെന്ന് വിവരാവകാശ രേഖകൾ സഹിതം കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.