മരുന്നുതളി പ്രദർശന ഉദ്ഘാടനം
Friday 13 January 2023 12:28 AM IST
പത്തനംതിട്ട : കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ സ്മാം പദ്ധതി പ്രകാരം ഡ്രോൺ ഉപയോഗിച്ച് നെൽപാടത്ത് മരുന്നുതളി പ്രദർശന ഉദ്ഘാടനം വളളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ കൃഷി ഓഫീസർ ഡി.ഷീല പദ്ധതി വിശദീകരണം നടത്തി. ഡ്രോണിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചുളള വിശദീകരണം കൃഷി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ജി.ജയപ്രകാശ് നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി.സുഭാഷ്, എൻ.ഗീതാകുമാരി, നിർവഹണ ഉദ്യോഗസ്ഥർ, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.