സിനിമ ഉറച്ച തൊഴിലിടം പദ്ധതിക്ക് തുടക്കം

Friday 13 January 2023 12:36 AM IST

കൊച്ചി: സിനിമാ മേഖലയെ വൈശിഷ്ട്യമുള്ള വ്യവസായവും സുരക്ഷിതമായ തൊഴിലിടവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'സിനിമ ആസ് എ പ്രൊഫഷൻ' പദ്ധതിയുടെ ഉദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ് നിർവഹിച്ചു.

സ്ലോവേനിയ മുൻ ഉപ പ്രധാനമന്ത്രി വയലേറ്റ ബുൾച്ച് മുഖ്യാതിഥിയായി. സംവിധായകൻ സിബി മലയിൽ അദ്ധ്യക്ഷത വഹിച്ചു. നിയോ ഫിലിം സ്‌കൂൾ ചെയർമാൻ ജെയിൻ ജോസഫ്, സംവിധായകൻ ലിയോ തദേവൂസ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്, ദോഹ ബിർള സ്‌കൂൾ സ്ഥാപക ചെയർമാൻ ഡോ. മോഹൻ തോമസ്, ബീന ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.