കെ.ആർ.എൽ.സി.സി ജനറൽ അസംബ്ലി
Friday 13 January 2023 12:38 AM IST
കൊച്ചി: കേരള ലത്തീൻ കത്തോലിക്കാ സഭയുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെ.ആർ.എൽ.സി.സിയുടെ 40ാമത് ജനറൽ അസംബ്ലി കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ 14, 15 തീയതികളിൽ നടക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ബിഷപ്പുമാരും വികാരി ജനറൽമാരും വൈദികരുടെയും അൽമായരുടെയും പ്രതിനിധികളും സംഘടനാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി പ്രസിഡന്റും കൊച്ചി രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കും. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.