റോഡ് പണി പൂർത്തിയാക്കണം
Friday 13 January 2023 12:40 AM IST
പത്തനംതിട്ട : കൈപ്പട്ടൂർ - വള്ളിക്കോട് റോഡിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട് ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്യുകുകയായിരുന്നു അദ്ദേഹം.
മണ്ണുമാന്തി കൊണ്ട് ടാർ കുത്തിയിളക്കിയതുമൂലം കാൽനട യാത്രപോലും ദുസഹമാണ്. മണ്ഡലം പ്രസിഡന്റ് ജി.ജോണിന്റെ നേതൃത്വത്തിൽ നടത്തിയ സമര പരിപാടിയ്ക്ക് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ റോസമ്മ ബാബുജി, ബീനാസോമൻ, ആൻസി വർഗീസ്, സുബാഷ് നടുവിലേതിൽ, പത്മാ ബാലൻ, ലിസി ജോൺസൺ, ഷാജി, ബാബു തൈവിളയിൽ, വർഗീസ് കുത്തുകല്ലുംമ്പാട്ട്, ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകി.