പാലിയേറ്റീവ് കെയർ ദിനാചരണം ഉദ്ഘാടനം
Friday 13 January 2023 12:42 AM IST
മലപ്പുറം: പാലീയേറ്റീവ് കെയർ ദിനാചരണം ജില്ലാതല ഉദ്ഘാടനം കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക നിർവഹിച്ചു. ചടങ്ങിൽ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് കുമാർ ക്ലാസെടുത്തു. ഡോ. ബിനു ഭായ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ആർദ്രം നോഡൽ ഓഫീസർ ഡോ. വി ഫിറോസ് ഖാൻ, പെരിന്തൽമണ്ണ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. മനോജ്, തുടങ്ങിയവർ പങ്കെടുത്തു.