ഗ്യാസ് സിലിണ്ടറുകൾക്ക് പരിശോധന
Friday 13 January 2023 12:44 AM IST
മലപ്പുറം: കാലാവധി കഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തെയും സിലിണ്ടറുകളുടെ തൂക്കക്കുറവിനെയും കുറിച്ച് വ്യാപകമായ പരാതി ലഭിച്ചതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ കെ.പി. കൃഷ്ണൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഡി.കെ ലത, ടി.ശ്രീജു, സപ്ലൈ ഓഫീസ് ജീവനക്കാരനായ യു.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ഗ്യാസ് ഔട്ട്ലറ്റുകളിൽ പരിശോധന നടത്തി. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല. പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.