എടപ്പാൾ അയ്യപ്പക്ഷേത്രത്തിന് കുറ്റിയടിച്ചു
Friday 13 January 2023 12:46 AM IST
എടപ്പാൾ: തത്ത്വമസി അദ്ധ്യാത്മിക സേവാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നവീകരണത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്ന എടപ്പാൾ അയ്യപ്പൻ കാവ് ക്ഷേത്രത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് പ്രശസ്ത തച്ചുശാസ്ത്രജ്ഞൻ ശാസ്ത്രശർമ്മൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു. ടി.കെ.വിജയൻ, മണി എടപ്പാൾ, വിജയൻ അണ്ണേങ്ങോട്ട്, എം.പി.വാസുദേവൻ, കെ.ആർ.ശിവദാസ്, എം.പി. ജയൻ, പി.ഡി. സലീം, സജീവ് കുട്ടത്ത്, കെ.പി.ഉദയകുമാർ, അനിൽ കൊരട്ടിയിൽ, വിജയൻ കുന്നേമാത്ത് ,സി.ഗോപാലൻ എന്നിവർ സംബന്ധിച്ചു.