ഓപ്പൺ യൂണിവേഴ്സിറ്റി പഠന സാമഗ്രി വിതരണം

Friday 13 January 2023 1:23 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പഠിതാക്കൾക്കുള്ള പഠന സഹായ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം മലപ്പുറം പട്ടാമ്പി ഒഴികെയുള്ള ജില്ലകളിൽ നാളെ അതാത് പഠന കേന്ദ്രങ്ങളിൽ നടക്കും.

ആദ്യ ഘട്ടത്തിൽ കൈപ്പറ്റാത്തവർക്കും അന്നേ ദിവസം കൈപ്പറ്റാം. ബി.എ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,അറബിക്,സംസ്‌കൃതം പ്രോഗ്രാമുകളുടെ സ്വയം പഠന സാമഗ്രികളാണ് വിതരണം ചെയ്യുന്നത്. യു.ജി പ്രോഗ്രാമിന് പഠിതാക്കൾക്ക് അന്നേ ദിവസം കൗൺസലിംഗ് സെക്ഷനും ഉണ്ടായിരിക്കും. രാവിലെ 10 മുതൽ വൈകിട്ട് 4വരെയാണ് കൗൺസലിംഗ്. മലപ്പുറത്ത് കൗൺസലിംഗ് 15ന് നടക്കും. പട്ടാമ്പിയിലെ വിതരണത്തിന്റെയും കൗൺസലിംഗിന്റെയും തീയതി പിന്നീടറിയിക്കും.