നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

Friday 13 January 2023 1:35 AM IST

കൊച്ചി: സിനിമാ, ടി.വി താരം മോളി കണ്ണമാലി (60)യുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ച മോളി വെന്റിലേറ്ററിലാണ്.

നാലു ദിവസം മുമ്പ് കണ്ണമാലിയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസം മുട്ടലും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമാണുണ്ടായിരുന്നത്. ന്യുമോണിയയും ബാധിച്ചതോടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനാൽ ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു.

രണ്ടു തവണ ഹൃദയാഘാതമുണ്ടായതിന് ചികിത്സ തുടരുന്നതിനിടെയാണ് ശ്വാസംമുട്ടലുണ്ടായി കുഴഞ്ഞുവീണതെന്ന് മകൻ ജോളി പറഞ്ഞു.