പ്രശസ്ത ശാസ്‌ത്രജ്ഞനും കെൽട്രോണിന്റെ മുൻ ചെയർമാനുമായിരുന്ന ഡോ എ ഡി ദാമോദരൻ അന്തരിച്ചു
Friday 13 January 2023 11:27 AM IST
തിരുവനന്തപുരം: പ്രമുഖ ശാസ്‌ത്രജ്ഞനും കൗൺസിൽ ഒഫ് സയന്റിഫിക് ആന്റ് ഇൻഡസ്‌ട്രിയൽ റിസർച്ച് (സി എസ് ഐ ആർ) ഡയറക്ടറുമായിരുന്നഡോ എ ഡി ദാമോദരൻ (87) അന്തരിച്ചു. ഇ എം എസിന്റെ മകൾ ഡോ ഇ എം മാലവതിയാണ് ഭാര്യ. കുറച്ച് നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്.
ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലാണ് ദാമോദരൻ ആദ്യം ജോലി ചെയ്തിരുന്നത്. കെൽട്രോണിന്റെ ചെയർമാനുമായിരുന്നു. വടക്കാഞ്ചേരി ആലത്തൂർ മന കുടുംബാംഗമാണ് അദ്ദേഹം. മൃതദേഹം ശാസ്തമംഗലത്തെ മംഗലം ലെയ്‌നിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ.
മക്കൾ : ഹരീഷ് ദാമോദരൻ ( ഇന്ത്യൻ എക്സ്‌പ്രസ് റൂറൽ അഫയേഴ്സ് എഡിറ്റർ, ന്യൂഡൽഹി), പ്രൊഫ. സുമംഗല ദാമോദരൻ ( ഇക്കണോമിക്‌സ് വിഭാഗം അദ്ധ്യാപിക, അംബേദ്‌കർ യൂണിവേഴ്‌സിറ്റി ഡൽഹി).