അസീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു

Saturday 14 January 2023 2:46 PM IST
അസീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസിനെ കർദ്ദിനാൾ ജോർജ് ആലഞ്ചേരി സ്വീകരിക്കുന്നു

കൊച്ചി: അസീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് സിറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ എന്നിവർ സ്വീകരണം നൽകി. അസീറിയൻ ഈസ്റ്റ് സഭയുടെ ഇന്ത്യൻ മെത്രാപ്പോലീത്ത ഔഗിൻ കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു.