വിഭാഗീയതയുടെ തുരുത്തുകൾ: സി.പി.എമ്മിൽ അസ്വസ്ഥത

Saturday 14 January 2023 12:28 AM IST

തിരുവനന്തപുരം: തുടർ ഭരണത്തിൽ പാർട്ടി കേഡർമാർക്കെതിരെ സംസ്ഥാനത്തിന്റെ പല കോണുകളിൽ നിന്നുയരുന്ന ആക്ഷേപങ്ങൾക്കൊപ്പം, വിഭാഗീയതയുടെ തുരുത്തുകൾ രൂപപ്പെടുന്നതും സി.പി.എം നേതൃത്വത്തിൽ അസ്വസ്ഥത പടർത്തുന്നു.

തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ് സംസ്ഥാന നേതൃത്വത്തിന്റെ കർശന നിരീക്ഷണത്തിന്റെയും ഇടപെടലിന്റെയും ഫലമായി സുഗമമായി പൂർത്തീകരിക്കാനായെങ്കിലും, മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ആനാവൂർ നാഗപ്പനെ കേന്ദ്രീകരിച്ചുണ്ടായ ചില നീക്കങ്ങൾ പാർട്ടിയിലിപ്പോഴും പുകയുന്നുണ്ട്. പിന്നാലെയാണ് , ആലപ്പുഴ കുട്ടനാട് മേഖലയിൽ സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ വിട്ടുപോകുന്ന വെല്ലുവിളി. ആലപ്പുഴ ജില്ലാ നേതൃത്വത്തെ മുൾമുനയിൽ നിറുത്തുന്ന നീക്കമാണ് അവിടെ ഉണ്ടാവുന്നത്. ഇതിന് തടയിടാൻ നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി സജി ചെറിയാൻ നേരിട്ടിടപെട്ടാണ് അനുനയ നീക്കങ്ങൾ. ഇതിന് പുറമേയാണ്, പുകയിലക്കടത്തുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിലറായ പാർട്ടി ഏരിയാ കമ്മിറ്റി

അംഗത്തെ സസ്പെൻഡ് ചെയ്തത്.

ഫണ്ട് വിവാദത്തിൽ കണ്ണൂർ പയ്യന്നൂരിൽ ഏരിയാ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണൻ പാർട്ടി പ്രവർത്തനം മതിയാക്കി വീട്ടിലിരിപ്പാണ്. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്റെ എതിർ പക്ഷത്താണ് കുഞ്ഞികൃഷ്ണൻ. ഫണ്ട് വിവാദത്തിൽ ജാഗ്രതക്കുറവിന് മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ജില്ലാ നേതൃത്വത്തിലും കണ്ണൂരിൽ ശീതസമരമുണ്ട്. ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തെറ്റ്തിരുത്തൽ രേഖ ചർച്ച ചെയ്തപ്പോൾ പി. ജയരാജൻ ആരോപണമുന്നയിച്ചത് ഇതിന്റെ ബഹിർസ്ഫുരണമായാണ് കാണുന്നത്.

വി.എസ്- പിണറായി ചേരിപ്പോരിന്റെ യുഗം അവസാനിച്ച ശേഷം വിഭാഗീയതയുടെ അല്ലലില്ലാതെയാണ് സി.പി.എം നീങ്ങുന്നതെങ്കിലും, പ്രാദേശികമായി ഉരുൾ പൊട്ടുന്ന തർക്കങ്ങൾ പാ‌ർട്ടിയെ സമ്മർദ്ദത്തിലാക്കുന്നു.

തുടർ ഭരണം നൽകിയ അധികാരത്തിന്റെ തണലിൽ ലഹരി മാഫിയകളുടെയടക്കം സ്വാധീനവലയത്തിൽ പാർട്ടി സഖാക്കൾ അകപ്പെടുന്ന.

Advertisement
Advertisement