ധോണിയിൽ വീണ്ടും പി ടി 7; മയക്കുവെടി വയ്ക്കുന്നത് വൈകും
Saturday 14 January 2023 7:15 AM IST
പാലക്കാട്: പാലക്കാട് വീണ്ടും കാട്ടാനയിറങ്ങി. ധോണി സ്വദേശിനി ശാന്തയുടെ വീടിന് സമീപമാണ് പി ടി 7 എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പി ടി 7നൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകൾ ഇന്നലെ രാത്രിയിൽ എത്തിയിട്ടില്ല. ഡോക്ടർ അരുൺ സക്കറിയ വയനാട്ടിൽ നിന്നും എത്തിയാൽ മാത്രമെ ആനയെ മയക്കുവെടി വയ്ക്കാൻ കഴിയുകയുള്ളൂ.
ബുധനാഴ്ചയാണ് പി ടി 7നെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘമെത്തിയത്. കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നതിനാൽ ധോണി നിവാസികൾ ആശങ്കയിലാണ്. വി കെ ശ്രീകണ്ഠൻ എം പി നാട്ടുകാരുടെ പരാതികൾ കേൾക്കുന്നതിനായി ധോണിയിൽ എത്തിയിരുന്നു.