വനിതകൾക്ക് ചലച്ചിത്ര നിർമ്മാണ പരിശീലനം
Sunday 15 January 2023 12:05 AM IST
തിരുവനന്തപുരം: വനിതാവികസന കോർപ്പറേഷനും ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനും സംയുക്തമായി ചലച്ചിത്ര നിർമ്മാണരംഗത്തെ തൊഴിൽ സാദ്ധ്യതകളും നൈപുണ്യ വികസനവും എന്ന വിഷയത്തിൽ പത്ത് ദിവസം നീളുന്ന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരിയിൽ കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെന്റർ പാർക്ക് കാമ്പസിലാണ് ക്യാമ്പ്. പ്ലസ്ടുവും അടിസ്ഥാന കംപ്യൂട്ടർ യോഗ്യതയുള്ള 18നും 45നും മദ്ധ്യേ പ്രായക്കാരായ വനിതകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും അപേക്ഷിക്കാം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്റേൺഷിപ്പും, നൈപുണ്യ വികസന കോഴ്സുകളിൽ അവസരവും നൽകും. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം info@reach.org.in എന്ന ഇമെയിലിൽ 21ന് മുൻപ് സമർപ്പിക്കണം. ഫോൺ: 0471-236 5445, 94960 15002.