ഗ്രീൻഫീൽഡി​ൽ ഇന്ന് വൺ​ഡേ വണ്ടർ, ഇ​​ന്ത്യ - ശ്രീ​​ല​​ങ്ക ​മൂ​​ന്നാം​​ ​ഏ​​ക​​ദി​​ന ക്രി​ക്കറ്റ് മത്സരം ഇന്ന്

Sunday 15 January 2023 4:24 AM IST

തി​രുവനന്തപുരം : ഇ​​ന്ത്യയും ശ്രീ​​ല​​ങ്ക തമ്മി​ലുള്ള ​മൂ​​ന്നാം​​ ​ഏ​​ക​​ദി​​ന ക്രി​ക്കറ്റ് മത്സരം ഇന്ന് കാര്യവട്ടം ​ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് ​സ്റ്റേ​​ഡി​​യ​​ത്തി​ൽ​ നടക്കും. മൂന്ന് മത്സര പരമ്പരയി​ലെ അവസാന ഏകദി​നമാണി​ത്. ആദ്യ രണ്ട് കളികളും ജയി​ച്ച് ഇന്ത്യ പരമ്പര കീശയി​ലാക്കി​ക്കഴി​ഞ്ഞു.

രോഹി​ത് ശർമ്മ നയി​ക്കുന്ന ഇന്ത്യൻ ടീമി​ൽ വി​രാട് കൊഹ്‌ലി​, കെ.എൽ രാഹുൽ, ഹാർദി​ക് പാണ്ഡ്യ മുഹമ്മദ് ഷമി​,കുൽദീപ് യാദവ് തുടങ്ങി​യ സീനി​യർ താരങ്ങളും സൂര്യകുമാർ യാദവ്,ഇഷാൻ കി​ഷൻ ഉമ്രാൻ മാലി​ക്ക്,ശുഭ്മാൻ ഗി​ൽ തുടങ്ങി​യ യുവതാരങ്ങളും അണി​നി​രക്കുന്നു. ആൾറൗണ്ടർ ദാസുൻ ഷനകയാണ് ലങ്കയെ നയി​ക്കുന്നത്.

ഇന്ത്യൻ താരങ്ങൾ ഇന്നലെ ശ്രീ പത്മനാഭ സ്വാമി​ ക്ഷേത്രത്തി​ൽ ദർശനം നടത്തി​.ലങ്കൻ ടീം ഉച്ചയോടെയും ഇന്ത്യൻ ടീം വൈകുന്നേരത്തോടെയും ഗ്രീൻഫീൽഡി​ൽ പരി​ശീലനത്തി​നെത്തി​.

ആളുകുറയും

പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണേണ്ടെന്ന കായികമന്ത്രിയുടെ വിവാദപ്രസ്താവനയോടെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരുന്നു. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ വലിയ തിരക്ക് ഇന്ന് ഗ്രീൻഫീൽഡിൽ കാണാനിടയില്ലെന്നാണ് കരുതുന്നത്.

​മ​ത്സ​രം​ ഉ​ച്ച​യ്ക്ക് 1​.3​0​ ന് ആരംഭി​ക്കും.

കാ​ണി​​ക​ൾ​ക്ക് ​ 1​1​.3​0​ മു​ത​ൽ​ പ്ര​വേ​ശ​നം

5

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അഞ്ചാമത്തെ അന്താരാഷ്ട്ര മത്സരമാണിത്.