സ്വകാര്യ ബസിൽ മോഷണം നടത്തിയ ആളെ പിടികൂടി

Saturday 14 January 2023 9:31 PM IST
സുരേഷ് ബാബു

കളമശേരി: സ്വകാര്യബസിൽ മോഷണം നടത്തിയ ആളെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പാവൂർ മുടിക്കൽ ഗോകുലംവീട്ടിൽ സുരേഷ്ബാബുവാണ് (54) പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ആലുവ - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസിൽ കളമശേരിയിൽവച്ച് യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ചു. യാത്രക്കാരൻ ബഹളംവച്ചതിനെത്തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് ബസ് വിടുകയും പരിശോധനയിൽ പ്രതി പിടിയിലാകുകയും ചെയ്തു. പ്രതി ഇതേ ബസിലെ മറ്റൊരു യാത്രക്കാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.