കൊച്ചി ലുലുമാളിൽ ലുലു വെഡിംഗ് ഉത്സവ് 18 മുതൽ; ലോഗോ പ്രകാശനം ചെയ്‌തു
Sunday 15 January 2023 3:30 AM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെഡിംഗ് എക്‌സ്‌പോ എന്ന പെരുമയുമായി ഇടപ്പള്ളി ലുലുമാളിൽ 18 മുതൽ 'ലുലു വെഡിംഗ് ഉത്‌സവ്" അരങ്ങേറും. ഉത്സവിന്റെ ലോഗോ പ്രകാശനം ചലച്ചിത്രതാരം വിജയ് സേതുപതി നിർവഹിച്ചു. മികച്ച വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ് തുടങ്ങി വിവാഹത്തിന് ആവശ്യമായ എല്ലാം അടങ്ങുന്നതാണ് ഉത്സവ്. ഫാഷൻ ഷോകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയും നടക്കും. 21, 22 തീയതികളിൽ ലുലു ബ്രൈഡൽ ഷോയും അരങ്ങേറും.