ദേശീയ ഹിന്ദി ദിവസ് സെമിനാറും സമ്മാനദാനച്ചടങ്ങും

Sunday 15 January 2023 3:32 AM IST

കൊച്ചി: എറണാകുളം ജില്ലാ ദേശീയഭാഷാ നടപ്പാക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിയൻ ബാങ്കിന്റെ അദ്ധ്യക്ഷതയിൽ അധികാരികൾക്കായി സെമിനാറും സമ്മാനവിതരണച്ചടങ്ങും സംഘടിപ്പിച്ചു. യൂണിയൻ ബാങ്ക് റീജിയണൽ ഹെഡ് സി.ജെ.മഞ്ജുനാഥസ്വാമി അദ്ധ്യക്ഷത വഹിച്ചു.

ബി.പി.സി.എൽ മുൻ സീനിയർ മാനേജർ പി.കെ.പദ്മനാഭൻ ഹിന്ദി ദിവസിനെക്കുറിച്ച് സംസാരിച്ചു. റിസർവ് ബാങ്ക് ജനറൽ മാനേജർ വിജയകുമാർ നായിക് വിശിഷ്‌ടാതിഥിയായി. കമ്മിറ്റിയുടെ 2021-22 വർഷത്തെ മാഗസിൻ 'സാഗർ സംഗീത്" ചടങ്ങിൽ പ്രകാശനം ചെയ്‌തു. ദേശീയഭാഷ നടപ്പാക്കലിന്റെ പ്രത്യേക സമ്മാനത്തിന് യൂണിയൻ ബാങ്ക് അർഹരായി.

ബാങ്ക് ഒഫ് ഇന്ത്യ,​ യൂകോ ബാങ്ക്,​ റിസർവ് ബാങ്ക്,​ ബാങ്ക് ഒഫ് ബറോഡ,​ കനറാ ബാങ്ക്,​ സിഡ്ബി,​ സെൻട്രൽ ബാങ്ക്,​ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്,​ നാഷണൽ ഇൻഷ്വറൻസ്,​ ഓറിയന്റൽ ഇൻഷ്വറൻസ്,​ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ എന്നിവയും പുരസ്‌കാരം നേടി.