കഞ്ചാവുമായി യുവാവ് പിടിയിൽ
Sunday 15 January 2023 12:39 AM IST
കളമശേരി: ഇടപ്പള്ളി ടോൾഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ പൊലീസിനെക്കണ്ട് വാഹനം നിറുത്താതെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. വാഹനത്തിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 728 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. മുക്കന്നൂർ ബാലൻനഗർ പുതിയേടത്ത് വീട്ടിൽ പ്രണവാണ് (19) പിടിയിലായത്. ഇപ്പോൾ തൃക്കാക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ്. കളമശേരി എസ്.ഐ വിനോജ് ആന്റണിയുടെ നേതൃത്വത്തിൽ എ.എസ്.ഐ വിനോജ്, എസ്.സി.പി.ഒമാരായ ശ്രീജിത്ത്, ശ്രീജേഷ്, സി.പി.ഒ കൃഷ്ണരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.