യാത്രയയപ്പും അനുമോദനവും

Sunday 15 January 2023 12:44 AM IST
യാത്രയയപ്പും അനുമോദന ചടങ്ങും എൻ.ജി.ഒ. സംസ്ഥാന സെക്രട്ടറി പി.പി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സർവീസിൽ നിന്ന് വിരമിച്ച കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ അംഗം കെ.എ.ശ്രീധരന് യാത്രയയപ്പും സർക്കാർ ജീവനക്കാർക്കായി യൂണിയൻ നടത്തിയ സംസ്ഥാന ജില്ലാ കായിക മേളകളിൽ വിജയികളായവർക്ക് അനുമോദനവും സംഘടിപ്പിച്ചു. ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി പി. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, ഏരിയ വൈസ് പ്രസിഡന്റ് കെ. ബൈജു എന്നിവർ പ്രസംഗിച്ചു. ഏരിയ പ്രസിഡന്റ് കെ.മിനി അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി എസ്.കെ. ജെയ്സി സ്വാഗതവും ട്രഷറർ കെ.രജീഷ് നന്ദിയും പറഞ്ഞു.