പാലിയേറ്റീവ് ദിന സന്ദേശ റാലി
Sunday 15 January 2023 12:47 AM IST
മുക്കം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി നോർത്ത് കാരശ്ശേരിയിൽ സന്ദേശറാലി നടത്തി. ആനയാംകുന്ന് ഹൈസ്‌കൂൾ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ റാലിയിൽ പങ്കെടുത്തു. ഗൃഹസന്ദർശനവും അങ്ങാടികളിൽ ബോധവത്കരണവും നടത്തി. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത ഉദ്ഘാടനംചെയ്തു. എൻ.കെ.അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ലിഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുൽ ഖാദർ, സമാൻ ചാലൂളി, ആമിന എടത്തിൽ, സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട്, ജംഷീദ് ഒളകര, അഷ്‌റഫ് തച്ചാറമ്പത്ത്, സുനിത രാജൻ, റുഖിയ റഹീം, ഇ.പി.ബാബു, റീന പ്രകാശ്, റിൻസി ജോൺസൺ, ഷീജ, മുഹമ്മദലി വഴിയോരം, ഗസീബ് ചാലൂളി, എ.കെ.സാദിഖ്, എൽ.കെ. മുഹമ്മദ്, ടി.പി.അബൂബക്കർ, എം.ടി.സെയ്ത് ഫസൽ, നടുക്കണ്ടി അബൂബക്കർ, എം.എ.സൗദ എന്നിവർ പ്രസംഗിച്ചു.