പി.ടി ഉഷ എൽ.എൻ.സി.പി.ഇ സന്ദർശിച്ചു
Saturday 14 January 2023 10:50 PM IST
തിരുവനന്തപുരം : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും സായി ഗവേണിംഗ് ബോഡി അംഗവുമായ പി.ടി ഉഷ എം.പി സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ കാര്യവട്ടം ക്യാമ്പസ് സന്ദർശിച്ചു. ഇൻട്രാമ്യൂറൽ മത്സരങ്ങളുടെ ഉദ്ഘാടനം പി ടി ഉഷ നിർവഹിച്ചു. കോമൺവെൽത്ത് ഗെയിംസ്, നാഷണൽ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ് തുടങ്ങിയവയിൽ പങ്കെടുത്ത താരങ്ങളെ ഉഷ ആദരിച്ചു. മത്സരങ്ങൾക്കു വേണ്ടി തയ്യാറെടുക്കുന്ന കായിക താരങ്ങളുമായും, പരിശീലകരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.