പാലുകാച്ചൽ നടത്തി

Sunday 15 January 2023 12:50 AM IST
ബി.​ജെ.​പി.​യു​ടെ​​ ​ജി​ല്ലാ​ ​കാ​ര്യാ​ല​യ​മാ​യ​ ​ഡോ.​ശ്യാം​പ്ര​സാ​ദ് ​മു​ഖ​ർ​ജി​ ​ഭ​വ​ന്റെ​ ​പാ​ലു​കാ​ച്ച​ൽ​ ​ച​ട​ങ്ങ് ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​വി.​രാ​മ​ൻ​കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

പാലക്കാട്: നവീകരിച്ച ബി.ജെ.പി ജില്ലാ കാര്യാലയത്തിന്റെ പാലുകാച്ചൽ കർമ്മം മകര സംക്രമ ദിനമായ ഇന്നലെ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എസ്.ശാന്താദേവി നിർവഹിച്ചു. ഡോ.ശ്യാംപ്രസാദ് മുഖർജിയുടെ പേരാണ് പുതിയ ആസ്ഥാന മന്ദിരത്തിന് നൽകിയിട്ടുള്ളത്. ഹരിക്കാര തെരുവിൽ പഴയ ജില്ലാ കാര്യാലയം ഉണ്ടായിരുന്നിടത്താണ് പുതിയ ബഹുനില മന്ദിരം ഉയരുന്നത്. മുതിർന്ന നേതാവ് വി.രാമൻകുട്ടി ഭദ്രദീപം തെളിയിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശൻ, ജന.സെക്രട്ടറി സി.കൃഷ്ണകുമാർ, കൗൺസിലംഗം എൻ.ശിവരാജൻ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, ജന.സെക്രട്ടറി പി.വേണുഗോപാൽ, മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.