ഏരൂർ നരസിംഹാശ്രമത്തിൽ ഗുരുദേവകൃതി പഠനകോഴ്സ്
Sunday 15 January 2023 4:50 AM IST
ശിവഗിരി: ശിവഗിരിമഠത്തിന്റെ ശാഖാസ്ഥാപനമായ ഏരൂർ നരസിംഹാശ്രമത്തിൽ ഗുരുദേവകൃതികളുടെ ഒരു വർഷത്തെ പഠനകോഴ്സ് ഇന്ന് തുടങ്ങും.
ഗുരുദേവകൃതികൾ പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. സംസ്കൃതം, വേദാന്തം എന്നിവയും പഠിക്കാം. എല്ലാമാസവും മൂന്നാം ഞായറാഴ്ച പഠനത്തിന്റെ ഭാഗമായ സത്സംഗം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിപിക്കറ്റുകൾ നൽകുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. വിവരങ്ങൾക്ക് 9388849993.