കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Sunday 15 January 2023 12:53 AM IST
വടക്കഞ്ചേരി: ദേശീയപാത ശങ്കരംകണ്ണംതോടിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പാലക്കാട് റെയിൽവേ കോളനി മേലേപ്പുറം പാറപ്പുറം വീട്ടിൽ സുദർശൻ (33), ഭാര്യ വിസ്മയ (26), ബന്ധുക്കളായ കൃപ (24), അശ്വതി (14), അഞ്ജു (10) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. തൃശൂർ ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് മറിയുകയായിരുന്നു. റോഡിൽ നിന്ന് രണ്ടുതവണ മറിഞ്ഞ ശേഷം ചാലിന് സമീപമാണ് നിന്നത്. ഉടൻ നാട്ടുകാർ ചേർന്ന് 108 ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.