വനിതാ സി.പി.ഒയും എസ്.ഐയും തമ്മി​ൽ തർക്കം, വി​വാദം

Sunday 15 January 2023 4:57 AM IST

കൊച്ചി: പനങ്ങാട് പൊലീസ് സ്‌റ്റേഷനിൽ എസ്.ഐയും വനിതാ സി.പി.ഒയും തമ്മി​ലുണ്ടായ തർക്കം നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ജോലി​ഭാരത്തെക്കുറി​ച്ച് പരാതി​പ്പെടാനെത്തിയ ഉദ്യോഗസ്ഥയെ എസ്.ഐ ജിൻസൺ ഡൊമിനിക്ക് അധിക്ഷേപിച്ചെന്നാണ് ആരോപണം. പുറത്തിറങ്ങിയ സി.പി.ഒ പൊലീസുകാരുടെ വിശ്രമമുറിയിൽ കയറി കതകടച്ചിരുന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. സഹപ്രവർത്തകർ വിളിച്ചിട്ടും തുറന്നില്ല. തുടർന്ന് എസ്.ഐയും മറ്റു രണ്ടുപേരും ചേർന്ന് വാതിൽ ചവിട്ടിത്തുറന്നു.

ഇന്നലെ രാവിലെ ഡ്യൂട്ടി നിശ്ചയിക്കുന്നതിനിടെയാണ് സംഭവം. ഡ്യൂട്ടി​യെ ചൊല്ലി എസ്.ഐയും പൊലീസുകാരും തമ്മി​ൽ കുറച്ചുനാളായി​ ഭി​ന്നതയുണ്ട്. സംഭവം ഉ‌ൗതി​പ്പെരുപ്പി​ക്കാൻ ചി​ലർ ശ്രമി​ച്ചതാണെന്നും സംശയി​ക്കുന്നു.

പനങ്ങാട് സ്റ്റേഷനിൽ ഇൻസ്പെക്ടർ ലീവി​ലാണ്. എസ്.എച്ച്.ഒയുടെ ചുമതല മരട് ഇൻസ്പെക്ടർക്കാണ്. ദൈനംദി​ന പ്രവർത്തനങ്ങൾ എസ്.ഐയാണ് നി​ർവഹി​ക്കുന്നത്. പൊലീസുകാരി പരാതി നൽകിയിട്ടില്ല. മരട് ഇൻസ്പെക്ടർ സ്റ്റേഷൻ സന്ദർശിച്ചു.

ജോലി​ സംബന്ധി​ച്ച നി​സാരസംഭവം മാത്രമാണി​തെന്നും പരാതി​കളൊന്നുമി​ല്ലെന്നും കൊച്ചി​ സി​റ്റി​ ഡി​.സി​.പി എസ്. ശശി​ധരൻ പറഞ്ഞു.