വന്യമൃഗങ്ങൾക്ക് ദാഹജലത്തിന് തടയണ നിർമ്മിച്ച് വിദ്യാർത്ഥികൾ

Sunday 15 January 2023 12:02 AM IST
ഓ​ട​ന്തോ​ട് ​വ​ന​മേ​ഖ​ല​യി​ൽ​ ​ബ്ര​ഷ് ​വു​ഡ് ​ത​ട​യ​ണ​ ​നി​ർ​മ്മി​ക്കു​ന്നു.

മംഗലംഡാം: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും വന്യമൃഗങ്ങൾക്ക് കുടിവെളളം ഒരുക്കുന്നതിനുമായി നെന്മാറ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേർണിംഗ്, തിരുവനന്തപുരം നാഷണൽ കോളേജ്, വനം വകുപ്പ് ജീവനക്കാർ എന്നിവർ സംയുക്തമായി ഓടന്തോട് വനമേഖലയിൽ ബ്രഷ് വുഡ് തടയണ നിർമ്മിച്ചു.
ചെമ്പകപ്പാറ, കവിളുപാറ എന്നിവടങ്ങൾ താണ്ടി മംഗലം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് എത്തിച്ചേരുന്ന ഓടന്തോട്ടിൽ നാല് ബ്രഷ് വുഡ് തടയണകളാണ് 55 പേർ ചേർന്ന് തീർത്തത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ.മുഹമ്മദ് ഹാഷീം ഉദ്ഘാനം ചെയ്തു.
സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ അദ്ധ്യക്ഷനായി. കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം കോ ഓർഡിനേറ്റർ ആഷിക് ഷാജി മുഖ്യാതിഥിയായി. അദ്ധ്യാപിക ലക്ഷ്മിപ്രിയ, വനം എസ്.എഫ്.ഒ ബി.രഞ്ജിത്, സുബ്രഹ്മണ്യൻ, സാമൂഹ്യ പ്രവർത്തകരായ എം.സുരേഷ് ബാബു, അക്ഷര രവീന്ദ്രൻ, കെ.അംജിത്, ഷംന ഹാലുദ്ദീൻ, ആകാശ് ലാൽ സംസാരിച്ചു.

Advertisement
Advertisement