പഴയിടത്തിന് വിമർശനമെന്ന പരാതിയിൽ വിവരങ്ങൾ തേടി യു.ജി.സി
Sunday 15 January 2023 12:02 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കിയ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ ജാതിവിവേചനമുന്നയിച്ചെന്ന കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് അസി.പ്രൊഫസർ ഡോ. കെ. അരുൺ കുമാറിനെതിരായ പരാതിയിൽ യു.ജി.സി സെക്രട്ടറി കേരള സർവകലാശാലയോട് വിശദീകരണം തേടി. ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് സമൂഹമാദ്ധ്യമത്തിലെ പോസ്റ്റിലൂടെ ശ്രമം നടത്തിയെന്നാണ് അരുൺകുമാറിനെതിരായ പരാതി. ഈ പരാതിയിൽ പരിശോധന നടത്തി വിവരം അറിയിക്കാൻ യു.ജി.സി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജുസിംഗ് ജെ.എസിന് യു.ജി.സി ചെയർമാൻ നിർദ്ദേശം നൽകിയിരുന്നു.