സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടറുകൾ ഒഴിവാക്കുന്നു, പകരം ലാപ്ടോപ്പ്, ആദ്യഘട്ടമായി 750 എണ്ണം വാങ്ങി

Sunday 15 January 2023 4:01 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടറുകൾ പൂർണമായും ഒഴിവാക്കി ജീവനക്കാർക്ക് ലാപ്ടോപ്പുകൾ നൽകുന്നതിന്റെ ആദ്യഘട്ടമായി 750 എണ്ണം വാങ്ങി. എച്ച്.പിയുടെ 14 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ലാപ്ടോപ്പുകൾ ഐ.ടി മിഷൻ വഴിയാണ് വാങ്ങിയത്. ചെലവ് 2.81 കോടി. ഇനി മൂവായിരത്തോളം ലാപ്ടോപ്പുകൾ കൂടി ഘട്ടംഘട്ടമായി വാങ്ങും. വൈ​ദ്യു​തി, മെ​യി​ന്റന​ൻ​സ്​, കേ​ബി​ൾ, സ്ഥ​ല​ലാ​ഭം, യു.​പി.​എ​സ്​ അ​നു​ബ​ന്ധ ചെ​ല​വ്​ എ​ന്നി​വ​യി​ലെ കു​റ​വാ​ണ്​ ലാ​പ്​​ടോ​പ്പി​ന്റെ ഗുണങ്ങളായി സർക്കാർ കാണുന്നത്.

ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലെ ആരോഗ്യം,​ ഉന്നതവിദ്യാഭ്യാസം,​ കൃഷി,​ റവന്യു തുടങ്ങിയ വകുപ്പുകളിലെ അസിസ്റ്റന്റ് മുതലുള്ള ഉദ്യോഗസ്ഥർക്കാകും നൽകുക. അടുത്ത ഘട്ടത്തിൽ അനക്‌സ് 2ലും മൂന്നാംഘട്ടത്തിൽ മെയിൻ ബ്ലോക്കിലും നൽകും. അഞ്ചുവർഷം വരെ പഴക്കമുള്ള ഡെസ്ക്‌ ടോപ്പ് കമ്പ്യൂട്ടറുകളാണ് ഇപ്പോഴുള്ളത്. ലാപ്ടോപ്പ് വിതരണം ചെയ്തു തുടങ്ങുന്നതോടെ ഇവ അറ്റകുറ്റപ്പണി നടത്തിയശേഷം ജോലിഭാരം കുറവുള്ള മറ്റ് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും നൽകാനാണ് തീരുമാനം.

ലാപ്ടോപ്പ് ഉപയോഗം

നിർദ്ദേശങ്ങൾ

സൂക്ഷിക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്വം,

മറ്റു​ള്ളവർ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ നൽകരുത്

കേടുപാടുകൾ ഉണ്ടാവുകയോ കൈമോശം വരികയോ

ചെയ്താൽ നഷ്ടം ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കും

യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച്​

സു​ര​ക്ഷി​ത​മാ​ക്ക​ണം

റി​ട്ട​യ​ർ​മെ​ന്റ്,​ സ്ഥ​ലംമാ​റ്റം, ഡെ​പ്യൂ​ട്ടേ​ഷ​ൻ തു​ടങ്ങിയ

വന്നാൽ മടക്കി നൽകണം

ഓഫീസ് ആവശ്യങ്ങൾക്ക് മാത്രമേ ഉ​പ​യോ​ഗിക്കാവൂ

ത​ക​രാ​റു​ണ്ടായാൽ ഐ.​ടി വി​ഭാ​ഗ​ത്തെ അ​റി​യി​ക്ക​ണം

സ്വന്തം നിലയിലോ പു​റത്തോ നൽകി അറ്റകുറ്റപ്പണി നടത്തരുത്