സർക്കാരിന്റേത് ജനദ്രോഹ സമീപനം: വി.മുരളീധരൻ

Sunday 15 January 2023 12:04 AM IST

തിരുവനന്തപുരം: സാധാരണക്കാരന് 200 രൂപവരെ വർദ്ധനവുണ്ടാവുന്ന രീതിയിൽ വെള്ളക്കരം കൂട്ടിയ ജനദ്രോഹ സമീപനം സർക്കാർ പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സ്വന്തം പേരിലാക്കി കൈയടി വാങ്ങുന്നു.

ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബുകളുടെ മറവിൽ ആയുധ നിർമ്മാണം ഉണ്ടെന്ന കണ്ടെത്തൽ കേരളത്തിലെ അപകടകരമായ സാഹചര്യമാണ് തെളിയിക്കുന്നത്. സർക്കാർ കർശനമായി പെരുമാറുന്നില്ല. സ്‌കൂളുകളിൽ ലഹരി ഉപയോഗത്തിന് നേതൃത്വം നൽകുന്നവർ സർക്കാർ സംരക്ഷണത്തിലുള്ളവരാണ്. അന്താരാഷ്ട്രതലത്തിൽ ഭീകരപ്രവർത്തനങ്ങൾക്കും ലഹരി ഉപയോഗിക്കുന്നു. പോപ്പുലർഫ്രണ്ട് നിരോധിച്ചിട്ടും അവർ കേരളത്തിൽ പ്രവർത്തിക്കുന്നത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.