കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

Sunday 15 January 2023 12:10 AM IST

കൊച്ചി: കഴിഞ്ഞ ദിവസം മുളവുകാടു നി​ന്ന് കാണാതായ സ്കൂൾ വി​ദ്യാർത്ഥി​കളെ സിറ്റി പൊലീസ് ഇന്നലെ പുലർച്ചെ മലപ്പുറത്ത് നിന്ന് കണ്ടെത്തി. നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ളാസി​ൽ പഠി​ക്കുന്ന സുഹൃത്തുക്കളായ ആൺ​കുട്ടിയെയും രണ്ട്‌ പെൺ​കുട്ടികളെയുമാണ് കാണാതായത്.

ഒരു പെൺ​കുട്ടിയുടെ വീട്ടിൽ രണ്ട് യൂണിഫോം കണ്ടെത്തിയ മാതാപി​താക്കൾ സ്കൂളി​ലും ബന്ധുവീടുകളി​ലും മറ്റും അന്വേഷി​ച്ച ശേഷം പൊലീസി​നെ സമീപി​ക്കുകയായി​രുന്നു. ​ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്. ശശിധരന്റെ നേതൃത്വത്തി​ലായി​രുന്നു അന്വേഷണം.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുട്ടികൾ മലപ്പുറത്തുണ്ടെന്ന് കണ്ടെത്തിയത്. ഇവരെ കൊച്ചിയിൽ എത്തിച്ചു.

Advertisement
Advertisement