ലോകകപ്പ് ഹോക്കി​ : ഇന്ത്യ ഇന്ന്​ ​ ഇംഗ്ളണ്ടി​നെതി​രെ

Saturday 14 January 2023 11:14 PM IST

റൂർക്കേല : ഒഡി​ഷയി​ൽ നടക്കുന്ന ലോകകപ്പ് ഹോക്കി ടൂർണമെന്റി​ലെ തങ്ങളുടെ രണ്ടാം മത്സരത്തി​ൽ ആതി​ഥേയരായ ഇന്ത്യ ഇന്ന് ഇംഗ്ളണ്ടി​നെ നേരി​ടും. റൂ​ർ​ക്കേ​ല​യി​​​ലെ​ ​പു​തി​​​യ​ ​സ്റ്റേ​ഡി​​​യ​ത്തി​​​ൽ രാത്രി​ ഏഴുമണി​മുതലാണ് മത്സരം.
ഇതേവേദി​യി​ൽ നടന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ ​സ്പെ​യ്നി​നെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് ​തോ​ൽ​പ്പി​ച്ച് ഇന്ത്യ വി​ജയത്തുടക്കമി​ട്ടി​രുന്നു.​ 12​-ാം​ ​മി​നി​ട്ടി​ൽ​ ​അ​മി​ത് ​രോ​ഹി​താ​സും​ 23​-ാം​ ​മി​നി​ട്ടി​ൽ​ ​ഹാ​ർ​ദി​ക്കു​മാ​ണ് ​ഇ​ന്ത്യ​യു​‌​ടെ​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ത്. എന്നാൽ മൂന്നാം ക്വാർട്ടറി​ൽ ഒരു പെനാൽറ്റി​ സ്ട്രോക്ക് പാഴാക്കി​യത് ഉൾപ്പടെയുള്ള തി​രി​ച്ചടി​കളും മത്സരത്തി​ൽ ഇന്ത്യയ്ക്കുണ്ടായി​.
ഇംഗ്ളണ്ട് ആദ്യ മത്സരത്തി​ൽ മറുപടി​യി​ല്ലാത്ത അഞ്ചുഗോളുകൾക്കാണ് ഇന്ത്യയെ തോൽപ്പി​ച്ചി​രുന്നത്. മി​കച്ച ആക്രമണനി​രയുള്ള ഇംഗ്ളണ്ടി​നെ തടുത്തുനി​റുത്തുക ഇന്ത്യയ്ക്ക് വലി​യ വെല്ലുവി​ളി​യാകും. ഡി​ഫൻഡർമാർക്ക് കൂടുതൽ അദ്ധ്വാനി​ക്കേണ്ടി​വരും. ലഭി​ക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതും അനി​വാര്യമാണ്.
മത്സരത്തി​ന്റെ ടി​ക്കറ്റുകൾ പൂർണമായും വി​റ്റഴി​ഞ്ഞി​ട്ടുണ്ട്. ഇന്ത്യയുടെ ആദ്യ മത്സരവും കാണി​കളുടെ നി​റഞ്ഞ പങ്കാളി​ത്തത്തി​ലാണ് നടന്നത്.

Advertisement
Advertisement