യുവ ശാസ്ത്രജ്ഞ പുരസ്‌കാരം

Sunday 15 January 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് ആറ് പേർ അർഹരായി. സ്വർണ മെഡലും അരലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. തിരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകൾക്ക് 50ലക്ഷം രൂപവരെ സഹായവും അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിൽ സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഫെബ്രുവരി 12ന് കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന സംസ്ഥാന സയൻസ് കോൺഗ്രസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.

സി.എസ്.ഐ.ആറിന്റെ മെറ്റീരിയൽസ് ആൻഡ് ടെക്‌നോളജി വിഭാഗം സീനിയർ ശാസ്ത്രജ്ഞൻ ഡോ. അച്ചുചന്ദ്രൻ, അഗ്രോപ്രോസസിംഗ് ആൻഡ് ടെക്‌നോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ. ആൻജിനേയലു കൊത്തകോട്ട, വി.എസ്.എസ്.സിയുടെ സ്‌പേയ്സ് ഫിസിക്സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞ ഡോ. കെ.എം.അമ്പിളി, അമൃതവിദ്യാപീഠം സ്‌കൂൾ ഒഫ് ബയോടെക്‌നോളജിയിലെ റിസർച്ച് ശാസ്ത്രജ്ഞൻ ഡോ. അരവിന്ദ് മാധവൻ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞ ഡോ. ആർ.ധന്യ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ കെമിക്കൽ എൻജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നോയൽ ജേക്കബ് കളീക്കൽ എന്നിവർക്കാണ് പുരസ്‌കാരം.