നിയമഹബ്ബാകാൻ കളമശേരി

Sunday 15 January 2023 12:21 AM IST

കൊച്ചി: കേരളം ഇനി കളമശേരിയിലേക്ക്. എറണാകുളം നഗരമദ്ധ്യത്തിൽ നിന്ന് കളമശേരിയിലേക്ക് ഹൈക്കോടതി മാറുന്നുവെന്ന വാർത്തകൾ ജില്ലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകിയിരിക്കുകയാണ്. വ്യവസായ കേന്ദ്രമായ കളമശേരി ഇനി നിയമ ഹബ്ബായി മാറും. എറണാകുളം മെഡിക്കൽ കോളേജും കാൻസർ സെന്ററും യാഥാർത്ഥ്യമായതോടെ വ്യവസായകേന്ദ്രമായിരുന്ന ഇവിടം മെഡിക്കൽ ഹബ്ബിലേക്കുള്ള മാറ്റത്തിലായിരുന്നു. അതിനിടയിലാണ് കോടതി ആസ്ഥാനവും ഇങ്ങോട്ടു മാറ്റുന്നതിനുള്ള ആലോചനകൾ നടക്കുന്നത്.
എച്ച്. എം.ടി, അപ്പോളോ ടയേഴ്‌സ് കാർബോറാണ്ടം യൂണിവേഴ്‌സൽ എന്നിവ കളമശേരിക്ക് ആഗോള പ്രശസ്തി നേടികൊടുത്ത സ്ഥാപനങ്ങളാണ്. ലുലു മാൾ കളമശേരി മുനിസിപ്പാലിറ്റിയുടെ പരിധിയിലാണ്. കുസാറ്റ്, ഐസാറ്റ്, ഗവ. ഐ.ടി.ഐ, ഗവ. പോളിടെക്‌നിക്, ഗവ.വനിതാ പോളിടെക്‌നിക്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്‌യൂട്ട്, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ, വ്യവസായ എസ്റ്റേറ്റ്, ന്യുവാൽസ്, നെസ്റ്റ് തുടങ്ങി പ്രശസ്തമായ നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. എൻ.ഐ. എയുടെ ആസ്ഥാനവും ഇവിടെയാണ്. ഇതിന്റെ നിർമ്മാണം നടന്നുവരുന്നു.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസസ്ഥാപനങ്ങളായ രാജഗിരി സ്‌കൂളും കോളേജ്, എസ്.സി. എം. എസ് കോളേജ്, നിരവധി കച്ചവട സ്ഥാപനങ്ങൾ, ടയോട്ട, ബി. എം. ഡബ്‌ള്യു, ടി.വി. എസ് തുടങ്ങി വാഹന കമ്പനികൾ എന്നിവയുടെയെല്ലാം ആസ്ഥാനമാണ് കളമശേരി. ജില്ലയുടെ ഏക മന്ത്രിയായ പി. രാജീവ് കളമശേരി എം. എൽ. എയാണെന്നതും മണ്ഡലത്തിന്റെ വികസനം ത്വരിതമാക്കും.

പൂട്ടിപോയ വ്യവസായശാലകൾ
ഒഗേല ഗ്‌ളാസ് ഫാക്ടറി, ടി.സി. എം കമ്പനി, ചാക്കോളാസ്, ചിത്രമിൽ, തോഷിബ ആനന്ദ്‌

Advertisement
Advertisement