ന​ഗ്ന ദൃശ്യം പകർത്തൽ, സി​.പി​.എം ഏരി​യ സെന്റർ അംഗത്തെ പുറത്താക്കി​

Sunday 15 January 2023 4:27 AM IST

ആ​ല​പ്പു​ഴ: സ​ഹ​പ്ര​വർ​ത്ത​ക​രാ​യ യുവതി​കളുടെ ന​ഗ്ന ദൃ​ശ്യ​ങ്ങളും വീഡി​യോയും മൊ​ബൈൽ ഫോ​ണിൽ പ​കർ​ത്തി സൂ​ക്ഷി​ച്ചെ​ന്ന പ​രാ​തി​യിൽ സി.പി.എം ആ​ല​പ്പു​ഴ സൗ​ത്ത് ഏ​രി​യ സെന്റർ അംഗം എ.പി​. സോണയെ പാർട്ടി​യി​ൽ നി​ന്നു പുറത്താക്കി​. ജി​ല്ലാ നേ​തൃ​ത്വം നി​യോഗി​ച്ച ​ര​ണ്ടം​ഗ അ​ന്വേ​ഷ​ണ ക​മ്മി​ഷൻ തയ്യാറാക്കി​യ റി​പ്പോർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തിലാണ് നടപടി​.

ഇ​ന്ന​ലെ ന​ട​ന്ന സി.പി.എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് യോ​ഗത്തി​ലാണ് തീരുമാനമുണ്ടായത്. ക​മ്മി​ഷൻ റി​പ്പോർ​ട്ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​ക​രി​ച്ചു. ഇത് സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി​യിൽ റി​പ്പോർ​ട്ട് ചെ​യ്യും.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ എ.മ​ഹീ​ന്ദ്രൻ, ജി.രാ​ജ​മ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഒ​രു പെൺ​കു​ട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളി​ഞ്ഞി​രുന്ന് പകർത്താൻ ശ്ര​മി​ച്ചെന്ന പേരി​ൽ സോണയ്ക്ക് നാട്ടുകാരുടെ മർദ്ദനമേറ്റി​രുന്നു.

ഇതി​നി​ടെ തെറി​ച്ചുപോയ മൊ​ബൈൽ ഫോൺ നാട്ടുകാർ പ​രി​ശോ​ധി​പ്പോ​ഴാ​ണ് മറ്റു വീ​ഡി​യോ​കൾ ക​ണ്ടെ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ലും അ​മ്പ​ല​പ്പു​ഴ​യി​ലു​മു​ള്ള 34 സ്ത്രീ​ക​ളു​ടെ വീ​ഡി​യോ​കൾ ഇ​തി​ലു​ണ്ടാ​യി​രു​ന്നു​. പൊ​ലീ​സിൽ പ​രാ​തി നൽ​കാ​തെ സി.പി.എ​മ്മി​ലെ ഒ​രു വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മന്ത്രി​ സ​ജി ചെ​റി​യാ​നെ വി​വ​രം ധ​രി​പ്പി​ച്ചു. സം​സ്ഥാ​ന നേ​തൃ​ത്വം ഇടപെട്ടാണ് അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യ​മി​ച്ച​ത്. 30ല​ധി​കം സ്ത്രീകളെ നേരി​ട്ടു ക​ണ്ടു സം​സാ​രി​ച്ച​തി​ന്റെയും ഡി​ജി​റ്റൽ തെ​ളി​വു​ക​ളു​ടെയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.