കടുവഭീതി അകലാതെ വയനാട്; പിലാക്കാവിൽ കടുവ പശുവിനെ കൊന്നു

Sunday 15 January 2023 12:33 AM IST

കൽപ്പറ്റ:വയനാട്ടിൽ നിന്ന് കടുവഭീതി അകലുന്നില്ല.പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവ ഭീതിക്ക് കുപ്പാടിത്തറയിൽ പരിസമാപ്തിയായെങ്കിലും തൊട്ടുപിറകെ മാനന്തവാട‌ിക്കടുത്ത പിലാക്കാവിൽ കടുവ പശുവിനെ അക്രമിച്ച് കൊന്നു. പൊൻമുടിക്കോട്ടയിലും കടുവ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.

പിലാക്കാവിൽ ഇന്നലെ പശുവിനെ കൊന്ന അതേ പ്രദേശത്താണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ കൊന്നത്. നവംബർ നാലിന് ജോൺസൺ എന്ന ബിജുവിന്റെ ആടും, നവംബർ 17ന് ഊന്നുകല്ലിങ്കൽ കുമാരന്റെ പശുക്കിടാവിനെയുമാണ് പിലാക്കാവ് മണിയൻ കുന്നിൽ വെച്ച് കടുവ കൊന്നത്.

ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഉച്ചയോടെ നടുതൊട്ടിയിൽ ദിവാകരൻ എന്ന ഉണ്ണിയുടെ പശുക്കിടാവിനെ കടുവ കൊന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. സംഭവസ്ഥലം ഒ.ആർ കേളു എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശിച്ചു. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ്

കടുവ പശുക്കിടാവിനെ കൊന്ന പിലാക്കാവ് മണിയൻകുന്നിൽ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. കൂട് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ വേഗം തന്നെ പൂർത്തിയാക്കും. കൂടാതെ പശുവിന്റെ ഉടമയായ കർഷകന് അർഹമായ ധനസഹായം നൽകാനും തീരുമാനമായി. ഒ.ആർ കേളു എം.എൽ.എ, നഗരസഭ വൈസ് ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവരും വനപാലകരും നടത്തിയ ചർച്ചയിലാണ് തീരുമാനം.

നാ​ട് ​വി​റ​പ്പി​ച്ച​ ​അ​ഞ്ചാ​മ​നും​ ​അ​വ​സാ​നം പാ​ലി​യേ​റ്റീ​വ് ​കെ​യ​റി​ലെ​ത്തി

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​മാ​ന​ന്ത​വാ​ടി​ ​പു​തു​ശ്ശേ​രി​യി​ൽ​ ​ഒ​രാ​ളെ​ ​വ​ക​വ​രു​ത്തു​ക​യും​ ​പ്ര​ദേ​ശ​ത്തെ​ ​ഭീ​തി​യി​ലാ​ഴ്ത്തു​ക​യും​ ​ചെ​യ്ത​ ​പ​ത്ത് ​വ​യ​സു​കാ​ര​ൻ​ ​ക​ടു​വ​ ​അ​വ​സാ​നം​ ​കു​പ്പാ​ടി​ ​ആ​നി​മ​ൽ​ ​ഹോ​സ് ​സ്‌​പെ​യ്സ് ​ആ​ൻ​ഡ് ​പാ​ലി​യേ​റ്റീ​വ് ​യൂ​ണി​റ്റി​ലെ​ ​അ​ഞ്ചാ​മ​നാ​യി​ ​എ​ത്തി.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് ​കു​പ്പാ​ടി​ത്ത​റ​യി​ൽ​ ​മ​യ​ക്കു​വെ​ടി​വെ​ച്ച് ​ക​ടു​വ​യെ​ ​പി​ടി​കൂ​ടി​യ​ത്.

കു​പ്പാ​ടി​ത്ത​റ​യി​ൽ​ ​നി​ന്ന് ​ആ​ർ.​ആ​ർ.​ടി​യു​ടെ​ ​ലോ​റി​യി​ലാ​ണ് ​മൂ​ന്ന് ​മ​ണി​യോ​ടു​കൂ​ടി​ ​കു​പ്പാ​ടി​യി​ലെ​ ​പാ​ലി​യേ​റ്റീ​വ് ​യൂ​ണി​റ്റി​ലെ​ത്തി​ച്ച​ത്.​ ​മ​റ്റ് ​ക​ടു​വ​ക​ളെ​ ​അ​പേ​ക്ഷി​ച്ച് ​പൂ​ർ​ണ​ ​ആ​രോ​ഗ്യ​വാ​നാ​ണ്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​കൂ​ട്ടി​ല​ട​ച്ചി​ട്ടും​ ​അ​ക്ര​മ​വാ​സ​ന​ ​കാ​ണി​ച്ച് ​കൂ​ട്ടി​ൽ​ ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും​ ​ഓ​ടി​ന​ട​ക്കു​ക​യാ​ണ്.​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ടു​വ​യ്ക്ക് ​കാ​ര്യ​മാ​യ​ ​പ​രി​ക്കു​ക​ളൊ​ന്നും​ ​കാ​ണാ​നി​ല്ലെ​ങ്കി​ലും,​ ​വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​യി​ൽ​ ​മാ​ത്ര​മെ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​പ​രി​ക്കോ​ ​അ​സു​ഖ​മോ​ ​ഉ​ണ്ടോ​ ​എ​ന്ന​റി​യു​ക​യു​ള്ളു.

നാ​ല് ​ക​ടു​വ​ക​ൾ​ക്കു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​പാ​ലി​യേ​റ്റീ​വ് ​സെ​ന്റ​റി​ലു​ള്ള​ത്.​ ​അ​വി​ടേ​ക്കാ​ണ് ​അ​ഞ്ചാ​മ​നാ​യി​ ​കു​പ്പാ​ടി​ത്ത​റ​ ​ക​ടു​വ​ ​എ​ത്തി​യ​ത്.​ ​ആ​രോ​ഗ്യ​വാ​നാ​യ​ ​ക​ടു​വ​യെ​ ​ഇ​വി​ടെ​ത്ത​ന്നെ​ ​പ​രി​പാ​ലി​ച്ച് ​നി​ർ​ത്ത​ണ​മോ​ ​എ​ന്ന​തി​നെ​പ്പ​റ്റി​ ​ഉ​ന്ന​ത​ത​ല​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​തീ​രു​മാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​ത്ര​മേ​ ​തു​ട​ർ​ന​ട​പ​ടി​ ​ഉ​ണ്ടാ​കു​ക​യു​ള്ളു.