അപകടക്കെണിയായി തകർന്ന കോൺക്രീറ്റ് സ്ളാബുകൾ

Sunday 15 January 2023 12:45 AM IST
kotarakara

കൊട്ടാരക്കര: തിരക്കേറിയ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ ദേശീയ പാതയുടെ സൈഡിലെ ഓടയുടെ കോൺക്രീറ്റ് സ്ളാബുകൾ തകർന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. മാസങ്ങളായി സ്ളാബുകൾ തകർന്നിട്ടും ദേശീയപാത അതോറിട്ടിയോ, പി.ഡബ്ള്യു.ഡി വകുപ്പോ സ്ളാബുകൾ മറ്റി സ്ഥാപിക്കാൻ തയ്യാറാകുന്നില്ല. ഓടയുടെ പല ഭാഗത്തും വിടവുകളുണ്ട്. അത് മൂടണമെന്ന് വിവിധ സംഘടനകൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാറുണ്ടെങ്കിലും ഇനിയും നടപടിയില്ല. മഴക്കാലത്ത് റോഡിനിരുവശവും മഴവെള്ളം നിറഞ്ഞ് ഒഴുകുമ്പോൾ തകർന്ന സ്ലാബുകളോ, സ്ളാബുകൾക്കിടയിലുള്ള വിടവുകളോ കാണാനാകാതെ കാൽനടയാത്രക്കാർ ഓടയിൽ വീണ് പലപ്പോഴും അപകടത്തിൽപ്പെട്ടിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളാണ് കൂടുതലും അപകടത്തിലാവുന്നത്.ദേശീയ പാതയുടെ വശങ്ങളിലെ ഓടകൾക്ക് മുകളിൽ ബലമില്ലാത്ത സ്ളാബുകൾ സ്ഥാപിക്കുന്നതിനാൽ ചെറിയ വാഹനങ്ങൾ

കയറിയാൽപ്പോലും സ്ളാബുകൾ തകരും. കൊട്ടാരക്കര ടൗണിലെ പല ഭാഗത്തും ഇപ്രകാരം സ്ളാബുകൾ തകർന്ന് അപകടക്കെണിയായിട്ടുണ്ട്.