അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂൾ വാർഷികാഘോഷം

Saturday 14 January 2023 11:51 PM IST
അഞ്ചൽശബരിഗിരി ഇംഗ്ലീഷ് സ്‌കൂൾ വാർഷികാഘോഷം സിനിമാ സീരിയിൽ നടി താരാ ക​ല്യാണും ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി. കെ. ജയകുമാറും ചേർന്ന് ഉദ്ഘാട​നം ചെ​യ്യുന്നു. അനീഷ് കെ. അയിലറ, ഫസിൽ അൽ അമാൻ, ഡോ. ശബരീഷ് ജയകുമാർ, അരുൺ ദിവാകർ തുടങ്ങിയവർ സമീപം


അഞ്ചൽ : ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിന്റെ 44 മത് വാർഷികാഘോഷം സിനിമ,സീരിയൽ നടി താര കല്യാണും ശബരിഗിരി ഗ്രൂ​പ്പ് ഒഫ് ഇൻ​സ്​റ്റിറ്റിയൂഷൻ ചെയർമാൻ ഡോ. വി. കെ. ജയകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ബീനാ നായർ, ഡോ. ശബരീഷ് ജയകുമാർ, അനീഷ് കെ.അയിലറ, ഫസിൽ അൽ അമാൻ, വാർഡ് മെമ്പർ ജാസ്മി മഞ്ചൂർ, അരുൺ ദിവാകർ, സ്‌കൂൾ മാനേജർ സുല ജയകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ആശ സുരേഷ്, മേഴ്‌സി ജോസഫ്, ആനി ഫ്രാൻസിസ്, ശ്രീദേവി, രശ്മി തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്‌ഗേൾ ജെമി സാറ സ്വാഗതവും ഹെഡ്‌ബോയ് ഗൗതം പ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും നടന്നു

Advertisement
Advertisement