ബധിര വിദ്യാർഥികൾക്ക് ട്രോമാകെയർ പരിശീലനം
Sunday 15 January 2023 12:51 AM IST
പരപ്പനങ്ങാടി: മലപ്പുറം ജില്ലാ ട്രോമാകെയർ 18-ാം വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് സംഘടിപ്പിച്ച കർമ്മ പദ്ധതിയുടെ ഭാഗമായി കൊടക്കാട് പരപ്പനങ്ങാടി ബധിര വിദ്യാലയത്തിൽ ഫസ്റ്റ് എയ്ഡ് പരിശീലനം നടത്തി. ട്രെയിനർ മുഹമ്മദ് ഹനീഫ ക്ലാസിന് നേതൃത്വം നൽകി. അദ്ധ്യാപകരായ അബ്ദുൾകരീം, ആയിഷാബി, ഷബീബ് കൊടക്കാട്, റിയാസ്, ആബിദ്, മജീദ്, വി.വി ഫവാസ്, ബാവുക്ക എന്നിവർ നേതൃത്വം നൽകി.