ചെറുകോട് വനിത സഹ. സംഘം ഉദ്ഘാടനം

Sunday 15 January 2023 12:54 AM IST

വണ്ടൂർ: പോരൂർ പഞ്ചായത്തിൽ ചെറുകോട് വനിത സഹകരണ സംഘം എന്ന പേരിൽ പുതിയ ബാങ്ക് പ്രവർത്തനം തുടങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. റാഷിദ് അദ്ധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി പി. രാധ റിപ്പോർട്ട് അവതരിപ്പിച്ചു . വാർഡംഘം സി. ഗീത, സഹകരണ സംഘം സീനിയർ ഓഡിറ്റർ ടി. അബ്ദുൾ ലത്തീഫ്, യു.സി. നന്ദകുമാർ, യു.സി. സാവിത്രി ശ്രീധരൻ, എം. അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.