കേസിൽ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടും : മന്ത്രി

Sunday 15 January 2023 11:59 PM IST
.

മ​ല​പ്പു​റം​:​ ​വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​ ​ജ​ന​ന​നി​യ​ന്ത്ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള​ ​സ്റ്റേ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​കേ​ര​ളം​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മ്പോ​ൾ​ ​കേ​സി​ൽ​ ​ക​ക്ഷി​ക​ളാ​യ​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​കൂ​ടി​ ​പി​ന്തു​ണ​ ​തേ​ടു​മെ​ന്ന് ​വ​നം​ ​മ​ന്ത്രി​ ​എ.​കെ​ ​ശ​ശീ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ഒ​ന്നി​ച്ച് ​നി​ന്നു​ ​കോ​ട​തി​യെ​ ​കാ​ര്യ​ങ്ങ​ൾ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​നാ​കും​ ​ശ്ര​മം.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​കേ​സി​ൽ​ ​ക​ക്ഷി​ക​ളാ​യ​ 12​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വ​നം​വ​കു​പ്പ് ​മേ​ധാ​വി​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്നും​ ​മ​ന്ത്രി​ ​മ​ല​പ്പു​റ​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ടു​ ​പ​റ​ഞ്ഞു.​ ​കാ​ട്ടി​ൽ​ ​വ​ന്യ​മൃ​ഗ​ങ്ങ​ൾ​ ​വ​ല്ലാ​തെ​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​ജ​ന​ന​നി​യ​ന്ത്ര​ണ​മാ​ണ് ​ശാ​ശ്വ​ത​ ​പ​രി​ഹാ​ര​മെ​ന്ന​ ​അ​ഭി​പ്രാ​യ​മാ​ണ് ​ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.​ ​കു​ര​ങ്ങു​ക​ളി​ൽ​ ​ജ​ന​ന​നി​യ​ന്ത്ര​ണം​ ​ന​ട​ത്താ​ൻ​ ​ക​ൽ​പ്പ​റ്റ​യി​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. ക​ടു​വ​യെ​ ​വെ​ടി​വ​ച്ച് ​പി​ടി​ച്ച​തി​ലൂ​ടെ​ ​ദൗ​ത്യ​സം​ഘം​ ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ​ ​ക​ട​മ​യാ​ണ് ​നി​ർ​വ​ഹി​ച്ച​ത്.​ ​താ​ൽ​ക്കാ​ലി​ക​ ​പ​രി​ഹാ​ര​ങ്ങ​ൾ​ക്ക​പ്പു​റം​ ​ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മം.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കു​ന്ന​ത്.​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പു​വ​രു​ത്താ​ൻ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.