3,500 കൃഷിയിടങ്ങളിൽ സോളാർ വൈദ്യുതി 'വിളയിക്കാം'

Sunday 15 January 2023 12:15 AM IST

3,500 പമ്പുകൾക്ക് സൗജന്യ സോളാർ പ്ലാന്റ്

മ​ല​പ്പു​റം​:​ ​കൃ​ഷി​ക്കു​ള്ള​ ​വൈ​ദ്യു​തി​ ​സൗ​ജ​ന്യ​മ​ല്ലേ.​ ​പി​ന്നെ​യെ​ന്തി​ന് ​സോ​ളാ​ർ​ ​പ്ലാ​ന്റ് ​സ്ഥാ​പി​ക്ക​ണം?​. ​ ​കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ ​വൈ​ദ്യു​ത​ ​മോ​ട്ടോ​ർ​ ​പ​മ്പു​ക​ൾ​ ​സൗ​ജ​ന്യ​മാ​യി​ ​സൗ​രോ​ർ​ജ്ജ​ത്തി​ലേ​ക്ക് ​മാ​റ്റു​ന്ന​ ​അ​ന​ർ​ട്ട് ​പ​ദ്ധ​തിയിൽ ​ജി​ല്ല​യി​ലെ​ ​ക​ർ​ഷ​ക​രു​ടെ​ ​സം​ശ​യ​മാ​ണി​ത്.​ 1.5​ ​എ​ച്ച്.​പി​ ​മു​ത​ൽ​ 7.5​ ​എ​ച്ച്.​പി​ ​വ​രെ​യു​ള്ള​ 3,500​ ​പ​മ്പു​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​സോ​ളാ​ർ​ ​പ്ലാ​ന്റ് ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​ത് 100​ൽ​ ​താ​ഴെ​ ​പേ​രാ​ണ്.​ ​ഭാ​വി​യി​ൽ​ ​കൃ​ഷി​ക്കു​ള്ള​ ​സൗ​ജ​ന്യ​ ​വൈ​ദ്യു​തി​ ​ക​ണ​ക്‌ഷ​ൻ​ ​എ​ടു​ത്തു​ ​ക​ള​ഞ്ഞാ​ലും​ ​ഇ​ത് ​ക​ർ​ഷ​ക​നെ​ ​ബാ​ധി​ക്കാ​തി​രി​ക്കാ​നും​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദ​ന​ത്തി​ലെ​ ​സ്വ​യം​പ​ര്യ​പ്ത​ത​യും​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​പ​ദ്ധ​തി​ ​സം​ബ​ന്ധി​ച്ച​ ​അ​വ​ബോ​ധ​ക്കു​റ​വാ​ണ് ​ഇ​തി​ന് ​കാ​ര​ണം. സോ​ളാ​ർ​ ​പാ​ന​ൽ​ ​സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ​ ​നി​ല​വി​ലെ​ ​കെ.​എ​സ്.​ഇ.​ബി​ ​സൗ​ജ​ന്യ​ ​വൈ​ദ്യു​തി​ ​ക​ണ​ക്‌ഷ​ൻ​ ​ന​ഷ്ട​പ്പെ​ടി​ല്ല.​ 25​ ​വ​ർ​ഷ​മാ​ണ് ​സോ​ളാ​ർ​ ​പാ​ന​ലി​ന്റെ​ ​ആ​യു​സ്സ്.​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​വൈ​ദ്യു​തി​ ​വി​ത​ര​ണ​ ​രം​ഗ​ത്ത് ​വ​രു​ന്ന​ ​ന​യ​മാ​റ്റ​ങ്ങ​ളോ​ ​കാ​ർ​ഷി​ക​ ​ന​യ​ങ്ങ​ളോ​ ​ക​ർ​ഷ​ക​നെ​ ​ബാ​ധി​ക്കി​ല്ലെ​ന്ന് ​അ​ന​ർ​ട്ട് ​ജി​ല്ലാ​ ​എ​ൻജിനി​യ​ർ​ ​ദി​ൽ​ഷാ​ദ് ​അ​ഹ​മ്മ​ദ് ​ഉ​ള്ളാ​ട്ട് ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ദ്ധ​തി​ ​തു​ക​യു​ടെ​ 60​ ​ശ​ത​മാ​നം​ ​കേ​ന്ദ്ര​ ​സ​ബ്സി​ഡി​യും​ ​ബാ​ക്കി​ ​തു​ക​ ​ന​ബാ​ർ​ഡി​ന്റെ​ ​ഗ്രാ​മീ​ണ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ ​ഫ​ണ്ട് ​സ്‌​കീ​മി​ൽ​ ​വാ​യ്പ​യു​മാ​യാ​ണ് ​അ​ന​ർ​ട്ട് ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​അ​ധി​ക​ ​വൈ​ദ്യു​തി​ ​കെ.​എ​സ്.​ഇ.​ബി​യി​ലേ​ക്ക് ​ന​ൽ​കി​ ​ലോ​ൺ​ ​തി​രി​ച്ച​ട​വ് ​ന​ട​ത്തു​ന്ന​തും​ ​അ​ന​ർ​ട്ടാ​ണ്.​ ​ ഏ​ഴ് ​വ​ർ​ഷ​ത്തേ​ക്ക് ​സോ​ളാ​ർ​ ​പാ​ന​ലി​ന്റെ​ ​സ​ർ​വീ​സും​ ​അ​ന​ർ​ട്ട് ​വ​ഴി​ ​ല​ഭ്യ​മാ​ക്കും.​ ​പ​ദ്ധ​തി​യി​ൽ​ ​ക​ർ​ഷ​ക​ന് ​യാ​തൊ​രു​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യും​ ​വ​രു​ന്നി​ല്ല.​ ​ സം​സ്ഥാ​ന​ത്ത് ​ആ​കെ​ 9,348​ ​പ​മ്പു​ക​ൾ​ ​സോ​ളാ​ർ​ ​പാ​ന​ലി​ലേ​ക്ക് ​മാ​റ്റും.

വേഗം അപേക്ഷിച്ചോളൂ

കൃ​ഷി​ ​ഭ​വ​ൻ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ ​ക​ർ​ഷ​ക​ർ​ക്ക് ​ഈ​ ​പ​ദ്ധ​തി​യു​ടെ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​ഈ​ ​മാ​സ​ത്തോ​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​ലി​സ്റ്റ് ​അ​ന്തി​മ​മാ​ക്കും.​ ​ ആ​ദ്യം​ ​അ​പേ​ക്ഷ​ ​ന​ൽ​കു​ന്ന​വ​ർ​ക്ക് ​ആ​യി​രി​ക്കും​ ​കൂ​ടു​ത​ൽ​ ​പ​രി​ഗ​ണ​ന.​ ​ കെ.​എ​സ്.​ഇ.​ബി​ ​ബി​ല്ല്,​ ​ആ​ധാ​ർ​ ​കോ​പ്പി​ ​എ​ന്നി​വ​ ​സ​ഹി​തം​ ​കൃ​ഷി​ ​ഭ​വ​നു​ക​ളി​ലോ​ ​അ​ന​ർ​ട്ട് ​ഓ​ഫീ​സി​ലോ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​ ഒ​രു​കി​ലോ​ ​വാ​ട്ട് ​സൗ​രോ​ർ​ജ്ജ​ ​നി​ല​യ​ത്തി​ന് 10​ ​സ്‌​ക്വ​യ​ർ​ ​മീ​റ്റ​ർ​ ​വീ​തി​യു​ള്ള​ ​നി​ഴ​ൽ​ ​ര​ഹി​ത​ ​സ്ഥ​ല​മാ​ണ് ​ആ​വ​ശ്യം.​ ​പാ​റ​പ്പു​റ​മോ​ ​ഭൂ​ത​ല​മോ​ ​ഇ​തി​നാ​യി​ ​ഉ​പ​യോ​ഗി​ക്കാം.​ ​ കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​കൃ​ഷി​ഭ​വ​നു​മാ​യോ​ ​അ​ന​ർ​ട്ട് ​ഓ​ഫീ​സു​മാ​യോ​ ​ബ​ന്ധ​പ്പെ​ട​ണം.​